വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്‌സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി. ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സമീപം. നവംബര്‍ 16 ശനിയാഴ്ച കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ കബറിടത്തില്‍ നടക്കുന്ന ഭാരത സഭയുടെ കൃതജ്ഞതാ ബലിയുടെയും പൊതു സമ്മേളനത്തിന്റെയും തല്‍സമയ ദൃശ്യങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ കാണാന്‍ കഴിയുമെന്ന് പി.ആര്‍.ഒ. റവ. സിസ്റ്റര്‍ ഉദയ സി.എച്ച്.എഫ്. അറിയിച്ചു. പുതിയ വെബ് സൈറ്റ് അഡ്രസ്സ് : www.stmariamthresia.in