News & Events

•  തൊഴിലാളി ദിനത്തില്‍ നാടിനൊരു സമ്മാനവും സമൂഹത്തിന് മാതൃകയുായി ഇരിങ്ങാലക്കുട രൂപതയിലെ വൈദികവിദ്യാര്‍ത്ഥികള്‍ മാതൃക നല്കി. പരിയാരം ഗ്രമാപഞ്ചായത്തിന്റെ 9-ാം വാര്‍ഡില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ ഒരാഴ്ച യിലെ കഠിനാദ്ധ്വാനത്തിലൂടെ ഒരു കിലോമീറ്ററോളം റോഡ് വെട്ടി വാഹനഗതാഗതത്തിനു യോഗ്യമാക്കിയാണ് വൈദികവിദ്യാര്‍ത്ഥികള്‍ മാതൃകയായത്. വിവിധങ്ങളായ 7-ഓളം സെമിനാരികളില്‍ നിന്ന് പരിശീലനം നേടുന്ന ഇരിങ്ങാലക്കുട രൂപതയിലെ 41 വൈദികവിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരമൊരു സദുദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ചാലക്കുടി അവാര്‍ഡിന്റെ നേതൃത്വത്തില്‍ ഗ്രാമിക 2015ന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം കാഴ്ചവച്ചത്. തൊഴിലാളി ദിനത്തില്‍ ഈ റോഡ് നാടിന് സമര്‍പ്പിച്ചു. ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഈ ഉദ്യമത്തിന് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. എം.എല്‍.എ. ബി.ഡി. ദേവസി, പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.