പ്രളയത്തിന്‍റെ ആദ്യദിനത്തില്‍ തന്നെ വെള്ളം കയറി സര്‍വ്വതും നഷ്ടപ്പെട്ട കൂടപ്പുഴ അനുഗ്രഹസദനിലേയ്ക്ക് ഇരിങ്ങാലക്കുട രൂപതയുടെ കരുണാപ്രവാഹം. കിടപ്പുരോഗികളായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും സംരക്ഷിക്കുന്ന സ്ഥാപനത്തിലെ അന്തേവാസികളെ പ്രളയദിനങ്ങളില്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ സംരക്ഷിച്ചതിനുപുറമേ ഇപ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ചുലക്ഷം രൂപയുടെ സാമ്പത്തിക സഹായം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മദര്‍ സുപ്പീരിയര്‍ സി. എല്‍സി ഇല്ലിക്കലിന് കൈമാറി.