മഴക്കെടുതിയും വെള്ളപൊക്കവും ഏറ്റവും ദുരിതത്തിലാക്കിയ അന്നമനടയിലെ ആശാഭവന് ഇരിങ്ങാലക്കുട രൂപത അഞ്ചുലക്ഷം രൂപ സഹായം നല്കി. മദര്‍ സുപ്പീരിയര്‍ സി. ആന്‍സി പോള്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ശാരീരിക-മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിന് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.