ഇരിങ്ങാലക്കുട രൂപതയ്ക്കുവേണ്ടി നവവൈദികന്‍ ഡീക്കന്‍ ആല്‍ബിന്‍ (വര്‍ഗീസ്) പുന്നേലിപറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചു. 27 ന് രാവിലെ ഒമ്പതിന് പരിയാരം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. പുന്നേലിപറമ്പില്‍ ഡേവീസ്-ഷേര്‍ളി ദമ്പതികളുടെ മകനാണ് ഡീക്കന്‍ ആല്‍ബിന്‍.