പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി ഇരിങ്ങാലക്കുട രൂപതയുടെ കൈതാങ്ങ്. ആഗസ്റ്റ് മാസത്തെ പ്രളയദൂരന്തത്തില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ അടിത്തറയും അതിര്‍ മതിലുകളും തകര്‍ന്ന് താമസയോഗ്യമല്ലാതെ വിഷമിക്കുന്ന മാള കരുണാഭവന് ഇരിങ്ങാലക്കുട രൂപത അഞ്ചുലക്ഷം രൂപ നല്കി. തീര്‍ത്തും അശരണരായ അമ്മമാരെ സംരക്ഷിക്കുന്ന സ്ഥാപനത്തിന് തുടര്‍ന്നും, സുമനസ്സുകളുടെ സഹകരണത്തോടെ സഹായങ്ങള്‍ എത്തിച്ചുനല്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.