ഇരിഞ്ഞാലക്കുട : നിലപാടുകളിൽ വിശുദ്ധിപുലർത്തണമെന്നും ഐക്യത്തിന്റെ സന്ദേശമാണ് നാംമറ്റുള്ളവരുമായി പങ്കുവെക്കേണ്ടതെന്നും രൂപതയുടെ നാനാവിധത്തിലുള്ള ഉന്നതിക്കായി ഒറ്റകെട്ടായി പ്രയത്നിക്കണമെന്നുംഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. രൂപതയുടെ പതിനഞ്ചാം  പാസ്റ്ററൽ കൗൺസിലിൻറെ പ്രഥമസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നുമാർ കണ്ണൂക്കാടൻ . രൂപതയുടെ 137 ഇടവകകളിൽ നിന്നുംതെരഞ്ഞെടുക്കപെട്ട അംഗങ്ങളും വൈദീക സന്യസ്തപ്രതിനിധികളും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുംസംഘടന പ്രതിനിധികളും അടക്കം ഇരുന്നൂറിൽ പരംഅംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു . റവ. ഡോ. ജോസ്ഇരിമ്പൻ ക്ലാസ്സ് നയിച്ചു. ഫ്രാൻസിസ്കൻ സന്ന്യാസിനികളുടെപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് മുഖ്യ വികാരിജനറാൾ മോൺ. ആന്റോ   തച്ചിൽ സ്വാഗതം ആശംസിച്ചു.പുതിയ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിഞ്ജയുംഇതോടൊപ്പം നടന്നു.  ദീപക് ജോസഫ് ആട്ടോക്കാരൻ റിപ്പോർട്ട്അവതരിപ്പിച്ചു. പുതിയ അംഗങ്ങളെ പരിചയപെട്ടതിനുശേഷംതിരുക്കുടുംബ സന്യാസിനികളുടെ നേതൃത്വത്തിൽആരാധനയും പ്രാത്ഥനകളും നടന്നു. ഉച്ചഭക്ഷണത്തിനുശേഷംനടന്ന തെരെഞ്ഞെടുപ്പിൽ വൈദികരുടെ ഭാഗത്തും നിന്നുംജനറൽ സെക്രട്ടറിയായി റവ. ഫാ. ജെയ്സൺ കരിപ്പായിയുംഅത്മായ സെക്രട്ടറിമാരായി ടെൽസൺ കോട്ടോളി, ആനിഫെയ്‌ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .     പൊതുചർച്ചയ്ക്കും മാർ പോളി കണ്ണൂക്കാടൻറെ സമാപനസന്ദേശത്തിനും ശേഷം ജനറൽ സെക്രട്ടറി ഫാ. ജോർജ്പാറേമാൻ നന്ദി പ്രകാശിപ്പിച്ചു.