ബ്ലെസ്സ് എ ഹോമിന്‍റെ നേതൃത്വത്തില്‍ പ്രളയബാധിത കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്‍റെ രണ്ടാംഘട്ടം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കുണ്ടൂര്‍, അന്നമനട, മാള, ഇരിങ്ങലക്കുട, കൊടകര, ചാലക്കുടി, പുവ്വത്തിങ്കല്‍ എന്നീ ഏഴ് സെന്‍ററുകളിലായിട്ടാണ് രണ്ടാംഘട്ട ധനസഹായ വിതരണം നടത്തപ്പെടുന്നത്. ഇതുവരെ ഈ പദ്ധതിയിലൂടെ 50 ലക്ഷം രൂപ കൊടുത്തു കഴിഞ്ഞു. നാനാജാതി മതസ്ഥരായിട്ടുള്ള ആയിരത്തിനാല് ഭവനങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.