ഇരിങ്ങാലക്കുട : ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. നിലവില്‍ മൂന്നുമുറി പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു. പുത്തന്‍ചിറ ഫൊറോന ഇടവകയിലെ മഞ്ഞളി ഇട്ടൂപ്പ് – റോസ ദമ്പതികളുടെ മകനാണ് ഫാ. ജോസ്. ഇരിങ്ങാലക്കുട രൂപതയുടെ കോര്‍പ്പറേറ്റ് മാനേജര്‍, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ബിര്‍മിംഹാം രൂപതയില്‍ സേവനം ചെയ്തിട്ടുള്ള അച്ചന്‍ അമ്പഴക്കാട് ഫൊറോന വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.  
THANKS