എടത്തിരുത്തി : പ്രളയ ദുരിതത്തോടനുബന്ധിച്ച് കടന്നുവരുന്ന രോഗങ്ങളെ നിര്‍ണയിക്കാനും, പരിശോധിച്ചു മരുന്നുകള്‍ നല്‍കുവാനും ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതാ അതിര്‍ത്തിയിലുള്ള വിവിധ ഹോസ്പിറ്റലുകളുമായ് സഹകരിച്ച് രൂപതയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തുന്ന പ്രളയ അതിജീവന പര്യടനം, എടത്തിരുത്തി അയ്യംപിടി വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വെച്ച് ആരംഭിച്ചു. എടത്തിരുത്തി ഫൊറോന പള്ളി വികാരി റവ. ഡോ. വര്‍ഗ്ഗീസ് അരിക്കാട്ട് പര്യടനം ഉദ്ഘാടനം ചെയ്തു. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, റീജണല്‍ അസി. ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍ എന്നിവര്‍ ആശംസകള്‍ നല്‍കി. എടത്തിരുത്തി ഫൊറോന കോഡിനേറ്റര്‍ ശ്രീ ഡേവിസ് മാളിയേക്കല്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ സൈനുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും അര്‍പ്പിച്ചു. ഡോ. അരുണ്‍ തോമസ്, ഡോ. സിസ്റ്റര്‍ പുഷ്പ, കരാഞ്ചിറ ബി എ ഹോസ്പിറ്റല്‍ സ്റ്റാഫ്, ഹൃദയ ഇരിങ്ങാലക്കുട റീജിണല്‍ സ്റ്റാഫ്, എടത്തിരുത്തി ഫൊറോന വളണ്ടിയേഴ്‌സ്, അംഗനവാടി – പഞ്ചായത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.