Diocese News​

“അഞ്ചപ്പം , അന്നവും കരുതലും ആദരവോടെ”

Date

Facebook
Twitter
LinkedIn
WhatsApp

മാളവന സെൻറ് ജോർജ് ദേവാലയത്തിന്റെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച പാരിഷ് ഹാളിന്റെ ഉദ്ഘാടന ത്തോടൊപ്പം ആരംഭിച്ച പുതിയ പദ്ധതിയാണ്.
“അഞ്ചപ്പം , അന്നവും കരുതലും ആദരവോടെ”
ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി ലാജു നിർവഹിച്ചു.

ഈ കോവിഡ് കാലത്ത് പുത്തൻവേലിക്കര എന്ന നമ്മുടെ ഈ ഗ്രാമത്തിൽ ഒരു നേരത്തെ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന ആരും ഉണ്ടാകരുത് എന്ന സദുദ്ദേശത്തോടെ, അവർക്ക് കൈത്താങ്ങാകാനുള്ള ഒരു ചെറിയ ശ്രമമാണിത് .

ഈ അക്ഷയപാത്രത്തിൽ നിന്ന് 5 കിലോയുടെ ഒരു ബാഗ് അരി ഒരു നേരത്തെ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന ആർക്കുവേണമെങ്കിലും സൗജന്യമായി എടുക്കാവുന്നതാണ് . പള്ളിമേട യുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബോക്സിൽ ആണ് അരി അടങ്ങിയ ബാഗ് സൂക്ഷിച്ചിരിക്കുന്നത്.