ഇരിങ്ങാലക്കുട : വിഷമുക്തമായ പച്ചക്കറി വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ ഇടവകയിലെ 68 കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സഹകരണത്തോടെ ആരംഭിച്ച സംരംഭത്തില്‍ ഭൂരിഭാഗം കുടുംബങ്ങളും പങ്കുചേര്‍ന്നു. പാവലം, പടവലം, പയര്‍, ചീര എന്നിവ അടങ്ങിയ 1500 വിത്തു പായ്ക്കറ്റുകളും തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, വേപ്പ് എന്നിവയുടെ 11,500 തൈകളും 1,200 മണ്ണു നിറച്ച ഗ്രോഹാഗുകളും 5000 കാലി ഗ്രോബാഗുകളും വിതരണം ചെയ്തു. കത്തീഡ്രല്‍ അങ്കണത്തില്‍ മാതൃകാ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വികാരി ഫാ. ആന്റു ആലപ്പാടന്റെ നേതൃത്വത്തില്‍ സഹവികാരിമാരായ ഫാ. റീസ് വടാശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍, കൈക്കാരന്മാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ഷാജന്‍ കണ്ടംകുളത്തി, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു കുറ്റിക്കാട്ട് നെയ്യന്‍, മിനി കാളിയങ്കര, റാഫേല്‍ ടോണി തെക്കേത്തല, ബാബു പുത്തനങ്ങാടി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
കൃഷിയുമായി ബന്ധപ്പെട്ട മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി നല്‍കും. ഓരോ കുടുംബ യൂണിറ്റിലെയും മികച്ച പച്ചക്കറിത്തോട്ടത്തിനും ഇടവകയിലെ മികച്ച പച്ചക്കറിത്തോട്ടത്തിനും സമ്മാനം നല്‍കും.