ഇരിങ്ങാലക്കുട : കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള കെസിവൈഎം പുരസ്‌കാരം താഴെക്കാട് കെസിവൈഎം കരസ്ഥമാക്കി. സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന കെസിവൈഎം സെനറ്റ് സമ്മേളനത്തില്‍ മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്നു പ്രസിഡന്റ് ഷെഫിന്‍ സെബാസ്റ്റ്യന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, ഫാ. നൗജിന്‍ വിതയത്തില്‍, ഫാ. ഷാജു ചിറയത്ത്, ചെയര്‍മാന്‍ ലിബിന്‍ മുരിങ്ങലേത്ത്, ജനറല്‍ സെക്രട്ടറി ജെറാള്‍ഡ് ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ചക്കേടത്ത് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.