Diocese News​

46 – ഇരിഞ്ഞാലക്കുട രൂപതാദിനം

Date

Facebook
Twitter
LinkedIn
WhatsApp

ഇരിങ്ങാലക്കുട രൂപതദിനത്തിന്റെ (സെപ്തംബർ 10) പ്രാർത്ഥനാശംസകൾ ഹൃദ്യമായി നേരുന്നു. തിരുഹൃദയത്തണലിൽ അനുഗ്രഹിതമായ 45 വർഷങ്ങൾ നാം പിന്നിട്ടു. ദൈവത്തിന് നന്ദി പറയാം. രൂപതയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ജെയിംസ് പിതാവിനേയും വൈദികരെയും സമർപ്പിതരെയും അൽമായ സഹോദരരെയും സ്നേഹപൂർവം ഓർക്കുന്നു.

പ്രാർത്ഥന കൊണ്ടും സഹകരണം കൊണ്ടും സാന്നിധ്യം കൊണ്ടും അനുഗ്രഹിച്ചതിന്
ഒരുപാട് നന്ദി. തുടർന്നും പ്രാർത്ഥിക്കണെ, സഹകരിക്കണെ. ദൈവത്തിന്റെ മഹത്വ ത്തിനും തിരുസഭയുടെ വളർച്ചയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കുമായി കൂട്ടായ്മയോടെ നമുക്കു പരിശ്രമിക്കാം. ദൈവം നമ്മെയും നമ്മുടെ രൂപതയെയും അനുഗ്രഹിക്കട്ടെ.
ബിഷപ് പോളി കണ്ണൂക്കാടൻ