Diocese News​

വൈദിക വസ്ത്രം സ്വീകരിച്ച് ഏഴു വൈദിക വിദ്യാര്‍ഥികള്‍

Date

Facebook
Twitter
LinkedIn
WhatsApp

ഇരിങ്ങാലക്കുട : പ്രാര്‍ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ലോക്ഡൗണ്‍ ദിനങ്ങള്‍ ചെലവഴിച്ച് പൗരോഹിത്യ സ്വപ്നത്തിലേയ്ക്ക് ഒരു ചുവടുവയ്പ് കൂടി നടത്തിയിരിക്കുകയാണ് രൂപതയിലെ ഏഴു വൈദിക വിദ്യാര്‍ഥികള്‍. മേയ് 23നു മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്ന് ഏഴു പേര്‍ വൈദിക വസ്ത്രം സ്വീകരിച്ചു. ലോക്ഡൗണ്‍ കാലമായതിനാല്‍ സര്‍ക്കാരില്‍ നിന്നു പ്രത്യേക അനുവാദത്തോടെയാണ് തിരുവസ്ത്ര സ്വീകരണം നടന്നത്. മാതാപിതാക്കളോ ബന്ധുമിത്രങ്ങളോ ഇല്ലാതെയായിരുന്നു ശുശ്രൂഷകള്‍. പുത്തന്‍ചിറ ഫൊറോന ഇടവക എഡ്‌വിന്‍ ചക്കാലമറ്റത്ത്, ആളൂര്‍ ഇടവക ഡിക്‌സണ്‍ കാഞ്ഞൂക്കാരന്‍, കടപ്പുറം ഇടവക ഷിറ്റോ കുറ്റിക്കാടന്‍, കുറ്റിക്കാട് ഫൊറോന ഇടവക ഫ്രാങ്കോ പാണാടന്‍, വെളയനാട് ഇടവക ജെറിന്‍ പാറയില്‍, പുത്തന്‍ചിറ ഈസ്റ്റ് ഇടവക ജോസഫ് പയ്യപ്പിള്ളി, വെണ്ണൂര്‍ ഇടവക ക്ലിന്റണ്‍ പെരിഞ്ചേരി എന്നിവരാണ് തിരുവസ്ത്രം സ്വീകരിച്ചത്.