ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത KCYM ‘Drops for life’ ന്റെ ആഭിമുഖ്യത്തിൽ കനകമല പൗരാവലിയുടെ ആതിഥേയത്വത്തിൽ IMA ആലുവായുടെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് കനകമലയിൽ 09.08.2020ൽ സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകരുടെയും പോലീസിനെയും കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടന്നത് .അമ്പതിലധികം ആളുകൾ രക്തം ദാനം ചെയ്ത സമൂഹത്തിന് മാതൃകയായി.ഇരിഞ്ഞാലക്കുട രൂപതാ കെസിവൈഎം ഡ്രോപ്സ് ഫോർ ലൈഫ് കോഡിനേറ്റർ ഷിബു കെ ജോസഫ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കൊടകര ഗ്രാമ പഞ്ചായത്ത് 9 ആം വാർഡ് മെമ്പറും ആയ ശ്രീ.ജോയ് നെല്ലിശ്ശേരി രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.ഇരിങ്ങാലക്കുട രൂപത KCYM ഡയറക്ടർ ഫാ.മെഫിൻ തെക്കേക്കര,KCYM സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ.ജെയ്സൺ ചക്കേടത്ത്,KCYM ഇരിങ്ങാലക്കുട രൂപത ജനറൽ സെക്രട്ടറി ശ്രീ.എമിൽ ഡേവിസ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.