കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനം 2024 ഡിസംബർ 1 ഞായർ
മാർ തോമാശ്ലീഹായുടെ 1972-ാമത് ഭാരതപ്രവേശന തിരുനാൾ ,ഇരിങ്ങാലക്കുട രൂപത
യുവജന വർഷം – യുവജന നേതൃത്വം യുവജന വർഷം 2024
വിശ്വാസത്തിന്റെ ഈറ്റില്ലമായ പുണ്യഭൂമിയിലേക്ക് ഒരു തീർത്ഥയാത്ര…
‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസ പ്രഖ്യാപനത്തിലൂടെ, യേശു കർത്താവും ദൈവവുമാണെന്നു ള്ള മഹത്തായ സത്യം ധീരതയോടെ ഏറ്റുപറയുകയും ആ വിശ്വാസാനുഭവം ഭാരതമക്കൾക്ക് പകർന്നു വന്ന മാർ തോമാശ്ലീഹാ ശ്ലീഹായുടെ 1972-ാം ഭാരതപ്രവേശന തിരുനാളിനോടനുബ ന്ധിച്ച് ഡിസംബർ 1 ഞായറാഴ്ച കൊടുങ്ങല്ലൂർ മാർതോമ തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന പ്രാർത്ഥന പരിത്യാഗ പരിഹാര പദയാത്രയിലേക്ക് ഏവർക്കും സ്വാഗതം.
യുവജനങ്ങൾ ഇന്നിന്റെ സാക്ഷികളാകണമെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളോട് ചേർന്നുനിന്നുകൊണ്ട് ഇരിങ്ങാലക്കുട രൂപതയിലെ മുഴുവൻ യുവജനങ്ങളും, വൈദികരും സന്യസ്തരും, മറ്റു പ്രതിനിധികളും പങ്കെടുക്കുന്ന പദയാത്രയിൽ നമുക്കൊന്നിച്ച് അണിചേരാം.