Diocese News​

ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

Date

Facebook
Twitter
LinkedIn
WhatsApp

ഇരിങ്ങാലക്കുട : കേരളത്തില്‍ ക്രൈസ്തവ സമൂഹം അവഗണനയിലാണെന്നും ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍  മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രുപത പാസ്റ്ററല്‍ കൗണ്‍സില്‍ വെബ് കോണ്‍ഫറന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ കണ്ണൂക്കാടന്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം പി.എസ്.സി പോലുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും ഇതിലെ കാലതാമസം ഒഴിവാക്കണമെന്നും നിലവിലുള്ള 80 : 20 എന്ന അനുപാതം മാറ്റി ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണമെന്നും മെത്രാന്‍ കൂട്ടി ചേര്‍ത്തു ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ സൂം ആപ്പ് വഴി ചേര്‍ന്ന വെബ് കോണ്‍ഫറന്‍സില്‍ ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് ഷെവലിയാര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി റിപ്പോര്‍ട്ട് അവതരിച്ചിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അസമത്വം അവസാനിപ്പിക്കണമെന്ന പ്രമേയം സി.എം.ആര്‍.എഫ് പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടയും സന്യസ്തര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രമേയം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആനി ഫെയ്ത്തും അവതരിച്ചിച്ചു. രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും വികാരി ജനറലുമായ മോണ്‍. ജോസ് മഞ്ഞളി, വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. ജെയ്‌സണ്‍ കരിപ്പായി, സെക്രട്ടറിമാരായ ടെല്‍സണ്‍ കേട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്‌ള, ഫിനാന്‍സ് ഓഫിസര്‍ ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട്, ഫാ. ജിനോ മാളക്കാരന്‍, ഫാ. ചാക്കോച്ചന്‍ കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.