Diocese News​

എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണന പ്രതിഷേധാര്‍ഹം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

Date

Facebook
Twitter
LinkedIn
WhatsApp

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളിലും നിയമന അധികാരങ്ങളിലും കടന്നു കയറാനുള്ള സര്‍ക്കാര്‍ ശ്രങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഇരിങ്ങാലക്കുട രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനോട് അനുബന്ധിച്ചു അഞ്ഞൂറിലധികം അധ്യാപക പ്രതിനിധികള്‍ അണിനിരന്ന പ്രതിഷേധ റാലി ബിഷപ് ഹൗസില്‍ നിന്നാരംഭിച്ച് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ സദസ്സില്‍ സംസ്ഥാന സെക്രട്ടറി ശ്രീ. ജോഷി വടക്കന്‍, രൂപതാ ഗില്‍ഡ് ഡയറക്ടര്‍ റവ. ഫാ. ജോജോ തൊടുപറമ്പില്‍, ഗില്‍ഡ് പ്രസിഡന്റ് ശ്രീ. സിബിന്‍ ലാസര്‍, ട്രഷറര്‍ ശ്രീ. നിധിന്‍ ടോണി എന്നിവര്‍ പ്രസംഗിച്ചു. ഗില്‍ഡ് സംസ്ഥാന, രൂപത ഭാരവാഹികള്‍, വിവിധ കോര്‍പറേറ്റ് മാനേജര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.