പേരാമ്പ്ര : ദന്തദിനാചരണത്തിന്റെ ഭാഗമായി ഡെന്റല്‍ അസോസിയേഷന്റെയും രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെയും ഇടവക പാലിയേറ്റീവ് കെയറിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധനയും ബോധവല്‍ക്കരണ ക്ലാസും രക്തപരിശോധനയും നടത്തി. ഹൃദയ പാലിയേറ്റീവ് രോഗികള്‍ക്ക് സൗജന്യ ദന്തചികിത്സ നല്‍കുന്ന ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ‘സാന്ത്വന സ്പര്‍ശം’ പദ്ധതി മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പള്ളി വികാരി ഫാ. ഫ്രാന്‍സിസ് കൊടിയന്‍ അധ്യക്ഷനായിരുന്നു. ഡെന്റല്‍ അസോസിയേഷന്‍ ചാലക്കുടി ശാഖ പ്രസിഡന്റ്‌ഡോ. സിജോ വര്‍ഗീസ്, ഡോ. ശീതള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇരുന്നൂറിലേറെ രോഗികള്‍ പങ്കെടുത്തു. ഇടവക പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡേവിസ് കണ്ണമ്പള്ളി നന്ദി പറഞ്ഞു. അസി. വികാരി ഫാ. ജോസഫ് വിതയത്തില്‍, ഫാ. വിമല്‍, സിസ്റ്റര്‍ റീന തെരേസ, സിസ്റ്റര്‍ റെജി, കൈക്കാരന്‍ ജോണി മഞ്ഞാങ്ങ, സിസ്റ്റര്‍ എല്‍സ ജോണ്‍, ജിത്ത് കടവി, കേന്ദ്രസമിതി പ്രസിഡന്റ് സി.വി. ആന്റു, പൗലോസ് കാച്ചപ്പിള്ളി, ജിബി പാപ്പച്ചന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.