Parish News​

യുവജനങ്ങൾ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകൾ. മാർ പോളി കണ്ണൂക്കാടൻ

Date

Facebook
Twitter
LinkedIn
WhatsApp

ഇരിഞ്ഞാലക്കുട: *CATHEDRAL KCYM 38-വാർഷിക സമ്മേളനം..*

നാളകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തിൽ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങൾ എന്നും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായ പ്പെട്ടു കേരള കാത്ത് ലിക് യൂത്ത് മൂവ്മെന്റ് . കെ.സി.വൈ.എം. വാർഷിക സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് . കത്തിഡ്രൽ കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് സോജോ ജോയ് തൊടു പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കലാഭവൻ ജോഷിക്ക് കലാശ്രേഷ്ഠ അവാർഡ് സമ്മാനിച്ചു കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് കെ.സി.വൈ.എം. വർക്കിങ്ങ് ഡയറക്ടർ ഫാ.ജോസഫ് തൊഴുത്തുങ്കൽ കെ.സി.വൈ.എം. കോ ഓഡിനേറ്റർ ടെൽസൺ കോട്ടോളി, കെ.സി.വൈ.എം. രൂപ ത ചെയർമാൻ റിജോ ജോയ്, കത്തീഡ്രൽ ട്രസ്റ്റി ലിംസൺ ഊക്കൻ സെക്രട്ടറി അമൽദാസ് പടമാടൻ എന്നിവർ പ്രസംഗിച്ചു