ഇരിങ്ങാലക്കുട രൂപതയുടെ മാർ ജയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റീവ് കെയർ ആശുപത്രി പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു മന്ത്രി. മറ്റുള്ളവർക്കുവേണ്ടി സ്വയം എരിഞ്ഞടങ്ങുന്ന സമർപ്പിത ജീവിതങ്ങളാണ് സമൂഹത്തിലെ ഒട്ടേറെ നിരാലംബരെ പരിചരിക്കുന്നതും സംരക്ഷിക്കുകയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുമ്പോഴാണ് വേദന നിറഞ്ഞ ജീവിതങ്ങൾക്ക് ആശ്വാസം കിട്ടുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ് ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, പഞ്ചായത്ത് അംഗം ടി.വി. പ്രജിത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി റോസ് പെരേപ്പാടൻ, പേരാമ്പ്ര സെന്റ് ആന്റണീസ് വികാരി ഫാ. ഷാജു പീറ്റർ കാച്ചപ്പിള്ളി, പുത്തൂക്കാവ് ദേവസ്വം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എടാട്ട്, മോൺസിഞ്ഞോർ ജോസ് മാളിയേക്കൽ, ഫാ. തോമാസ് കണ്ണംമ്പിള്ളി ഡോ. റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു. പാലിയേറ്റിവ് ശുശ്രൂഷ നൽകി കൊണ്ടിരിക്കുന്ന രോഗികളിൽ കൂടുതൽ ശുശ്രൂഷ ആവശ്യമായിവരുന്നവരെ കിടത്തി ചികിത്സിക്കുന്നതിനാണ് ആശുപത്രി സ്ഥാപിച്ചത്.