കരുവന്നൂര്‍ : ലോക്ഡൗണ്‍ കാലത്ത് കരുവന്നൂര്‍ ഇടവകയില്‍ ആറ് തരം കിറ്റുകള്‍ വിതരണം ചെയ്തു.
1) ഹെല്‍പ് ബോക്‌സ്: പള്ളിയില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക പെട്ടിയില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളുടെ പേരുകള്‍ ശേഖരിച്ച ശേഷം അവര്‍ക്ക് സഹായം നല്‍കി.
2) കാരുണ്യ കിറ്റ് : ഇടവകയിലെ 630 ഭവനങ്ങളിലേക്കും വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്റെ നേതൃത്വത്തില്‍ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിച്ചു ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് പള്ളിയില്‍ നിന്ന് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി.
3) ഈസ്റ്റര്‍ കിറ്റ് : ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വലിയ ആഴ്ചയിലെ ദുഃഖശനിയാഴ്ച ജാതിമത ഭേദമെന്യെ 200 കുടുംബങ്ങള്‍ക്ക് 600 രൂപയുടെ കിറ്റുകള്‍ വിതരണം ചെയ്തു.
4) ചികില്‍സാ സഹായം : രോഗികളുള്ള നൂറോളം കുടുംബങ്ങള്‍ക്ക് ചികില്‍സാ സഹായം എത്തിച്ചുകൊടുത്തു.
5) ഡ്രൈവേഴ്‌സ് കിറ്റ് : ഇടവകാതിര്‍ത്തിക്കുള്ളിലെ അഞ്ച് ഓട്ടോ റിക്ഷ സ്റ്റാന്‍ഡുകളിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കും 500 രൂപയുടെ പലവ്യഞ്ജന ‘തണല്‍ കിറ്റും’ 500 രൂപയും നല്‍കി.
6) ‘മാതാവിന്റെ കരുതല്‍ കിറ്റ്’ : ഇടവയിലെ ക്ഷേമനിധി ഉപയോഗിച്ചു മേയ്മാസത്തില്‍ കന്യകാമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു എല്ലാ ഭവനങ്ങള്‍ക്കും പലവ്യഞ്ജനങ്ങള്‍, മാസ്‌ക്, വാഴക്കന്ന് എന്നിവയടങ്ങിയ 600 രൂപയുടെ കിറ്റുകള്‍ നല്‍കി.
വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്റെ നേതൃത്വത്തില്‍ ഇടവകയിലെ കേന്ദ്രസമിതി, ഏകോപന സമിതി, കൈക്കാരന്മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടന്നത്.