നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭിക്കണമെന്ന ആശയം മുൻനിർത്തി ഇടവക സമൂഹത്തിലെ സന്മനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച പണംകൊണ്ട് സൗജന്യ ഡയാലിസിസ്നൽകുകയാണ് സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ ഒരു ഡയാലിസിസ് മിഷനിൽ ഒരു വർഷം നടക്കുന്ന മുഴുവൻ ഡയാലിസിസുകളും സ്പോൺസർ ചെയ്യുക എന്നത് ഇടവക ഒന്നായി ചേർന്ന് എടുത്ത തീരുമാനമാണ്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ട തുക ഇടവക വികാരി ഫാ. ജോൺസൺ തറയിലും കൈകാരന്മാരും പ്രതിനിധിയോഗങ്ങളും ചേർന്ന് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന് കൈമാറി .സെൻറ് ജെയിംസ് ആശുപത്രി ട്രസ്റ്റ് പ്രസിഡൻറ് വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, ഡയറക്ടർ ഫാ ആന്റു ആലപ്പാടൻ, ഫാ. ജോസഫ് ഗോപുരം, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ജോയ് മൂത്തേടൻ ,ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റേഴ്സ്,റീനൽ കയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു